തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെയും 3553 പൊടിയാടി ശാഖയുടെയും ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഇന്ന് നടക്കും. പൊടിയാടി ശാഖാ ഹാളിൽ രാവിലെ 9.30 മുതൽ നടക്കുന്ന ക്യാമ്പ് പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ മുഖ്യാതിഥിയാകും. ശാഖാ വൈസ് പ്രസിഡന്റ് രമണി അജിത്ത് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലേഷ് മങ്ങാട്ട്, മെമ്പർമാരായ വൈശാഖ്, ഗിരീഷ് കുമാർ, മായാദേവി കെ, ശാഖാ സെക്രട്ടറി ബിനു വി.ആർ, ക്യാമ്പ് കോർഡിനേറ്റർ ബി. ശ്രീജിത്ത് എന്നിവർ പ്രസംഗിക്കും.