തിരുവല്ല : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി എസ്.എൻ.ഡി.പി.യോഗം 50 കുന്നന്താനം ശാഖായോഗം സമാഹരിച്ച തുകയുടെ ചെക്ക് ശാഖാ പ്രസിഡന്റ് കെ.എം. തമ്പി, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ് ഉഴത്തിൽ എന്നിവർക്ക് കൈമാറി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ശാഖാ സെക്രട്ടറി എം.ജി. വിശ്വംഭരൻ, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ, കമ്മിറ്റി അംഗങ്ങളായ രമേശൻ, പുരുഷോത്തമൻ, സുധാകരൻ, എം.ജി.ശശി, സജീവ്, സോമൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ശിവൻകുട്ടി, ദേവരാജൻ, വനിതാസംഘം സെക്രട്ടറി മിനി പ്രസാദ്, കമ്മിറ്റിയംഗം സിന്ധു സോമൻ എന്നിവർ പങ്കെടുത്തു.