
അടൂർ : മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ എട്ട് നോമ്പിനോടനുബന്ധിച്ച് നടത്തിയ മർത്തമറിയം സമാജം അടൂർ ഗ്രൂപ്പ് സമ്മേളനം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.ജോസഫ് സാമുവേൽ തറയിൽ ഉദ്ഘാടനം ചെയ്തു. അജ്ഞന റബേക്ക റോയ് മുഖ്യപ്രഭാഷണം നടത്തി. റവ.ഫാദർ കുര്യൻ പാണുവേലിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി റവ.ഫാദർ ഷിജു ബേബി, വിനി വി.ജോൺ, ലിസി ജോർജ്ജ്, ഡാർളി പാപ്പച്ചൻ, ട്രസ്റ്റി ജോൺ ഉമ്മൻ, സെക്രട്ടറി ഗീവർഗീസ് ജോസഫ്, അനിത തോമസ്, ലീലാമ്മ ഗീവർഗീസ്, സൂസൻ പ്രിൻസ് എന്നിവർ പ്രസംഗിച്ചു.