റാന്നി: ഇന്നലെ ഉച്ചയോടെ കനത്ത മഴയിലും കാറ്റിലും പെരുനാട്ടിൽ വ്യാപക നാശം . മരം കടപുഴകി ലൈനിൽ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് റോഡിന് കുറുകെ വീണു.ഇതോടെ മണ്ണാറകുളഞ്ഞി- ശബരിമല പാതയിൽ .പെരുനാട് എരുവാറ്റുപുഴ,കൂനങ്കര പള്ളിപ്പടി എന്നിവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. റാന്നിയിൽ നിന്ന് അഗ്നിശമന സേനയെത്തി മരം വെട്ടി മാറ്റി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.