cheranalloor-sankarankutt

പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുരമ്പാല പടയണിക്കളരിയുടെ പ്രഥമ ക്ഷേത്ര വാദ്യകലാ സാമ്രാട്ട് പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്ക് നൽകി. ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേള അരങ്ങേറ്റവേദിയിലായിരുന്നു പുരസ്കാര സമർപ്പണം. അറുപത് വർഷത്തിലേറെയായി വാദ്യകലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ശങ്കരൻകുട്ടിമാരാർ തൃശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിലെ മേളപ്രമാണി കൂടെയാണ്. കാലടി ചേരാനല്ലൂർ വടക്കിനി മാരാത്ത് സരസ്വതിയമ്മയുടെയും രാമമംഗലം ഓലിക്കൽ പരമേശ്വരമാരാരുടേയും മകനാണ്. തിരുവേഗപ്പുര രാമപ്പൊതുവാളുടെ ശിക്ഷണത്തിൽ തായമ്പക ഉപരിപഠനംനടത്തി. കാരേക്കാട്ട് ഈച്ചരമാരാർക്കും കുറുപ്പത്ത് നാണുമാരാർക്കൂമൊപ്പം നിരവധി മേളവേദികളിൽ ഒന്നിച്ചു.