 
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി.വി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ പൊതുയോഗം ലൈബ്രറി കൗൺസിൽ പന്തളം മേഖല സമിതി കൺവീനർ കെ ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു .വായനശാല പ്രസിഡന്റ് ഡോ. ടി വി മുരളീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു .വായന ശാല വൈസ് പ്രസിഡന്റ് കെ.എച്ച് ഷിജു ,കെ. ഡി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി അശ്വന്ത് എസ് കിഷോർ(പ്രസിഡന്റ്), അരവിന്ദ്.എസ് കുമാർ ,ആഷിഖ്.എൻ സാബു(വൈസ് പ്രസിഡന്റുമാർ) , കാർത്തിക് മധു (സെക്രട്ടറി ), അനശ്വര സനൽ,എസ് അഖിൽ(ജോയിൻ സെക്രട്ടറിമാർ) , വിഷ്ണുജാ വിൽസൺ(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു .