 
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ (സി. ഐ.ടി.യു) നടത്തിയ മാർച്ചും ധർണയും ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ശിവദാസൻ, സി.ഐ.ടി.യു ഏരിയ കമ്മറ്റി അംഗം ഇ.കെ.ബേബി, പി.എൻ വിശ്വാനാഥപിള്ള എന്നിവർ സംസാരിച്ചു.