kala

പത്തനംതിട്ട : ഇരുപത്തെട്ടാമത് സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവവും അദ്ധ്യാപക കലോത്സവവും ഇന്ന് കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കും. രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും.

നാല് വേദികളിലായി മത്സരങ്ങൾ നടക്കും. ജില്ലയുമായി ബന്ധപ്പെട്ട നദികളുടെ പേരുകളിലാണ് വേദികൾ അറിയപ്പെടുന്നത്.

വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനവും മത്സര ജേതാക്കൾക്ക് സമ്മാനവിതരണവും ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.

ഒന്നാം വേദി - പമ്പ:

9ന് : സംഘഗാനം (ടി ടി ഐ)
11.30ന് : സംഘഗാനം (പി പി ടി ടി ഐ)
12.30ന് : സംഘഗാനം (അദ്ധ്യാപകർ)

രണ്ടാം വേദി - മണിമല :

രാവിലെ 9ന് പദ്യപാരായണം ( പി പി ടി ഐ)
10.30ന് പദ്യപാരായണം (ടി ടി ഐ)
11.30ന് : മാപ്പിളപ്പാട്ട്, (പി പി ടി ടി ഐ)
12.30ന് : മാപ്പിളപ്പാട്ട് (ടി ടി ഐ)
1.30ന് : മോണോ ആക്ട് (പി പി ടി ടി ഐ)
2.30ന് മോണോആക്ട് (ടി ടി ഐ)

മൂന്നാംവേദി -

അച്ചൻകോവിൽ

9ന് : ലളിത ഗാനം (അദ്ധ്യാപകർ )
10.30ന് : ലളിതഗാനം (ടി ടി ഐ)
12 ന് : ലളിതഗാനം (പി.പി.ടി.ടി.ഐ)
1.30ന് : കവിയരങ്ങ് (അദ്ധ്യാപകർ)

നാലാം വേദി - കല്ലട

9 ന് : പ്രസംഗം (ടി ടി ഐ)
10.30 ന് : പ്രസംഗം (പി പി ടി ടി ഐ)
11.30ന് : പ്രഭാഷണം (ടി ടി ഐ )
12.30ന് : പ്രഭാഷണം (പി പി ടി ടി ഐ)