flight

സീതത്തോട് : ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്ന് പ്രവാസി ഫെഡറേഷൻ സീതത്തോട് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുനിൽ ഖാൻ ഉദ്ഘാടനം ചെയ്തു. സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ്ഖാൻ, വിനോദ്, ബെന്നി വർഗീസ്, രാജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബെന്നി വർഗീസ് (പ്രസിഡന്റ്), വത്സാ അശോകൻ (വൈസ് പ്രസിഡന്റ്), വിനോദ്.വി.കെ (സെക്രട്ടറി,) ബിജു സി കെ (ജോയിന്റ് സെക്രട്ടറി), രാജു പി എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.