beee
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ സമ്മാന ദാനം നിർവ്വഹിക്കുന്നു

കൊടുമൺ: എം.ബി.എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ജിഷാരാജിനെ ഐക്കാട് വടക്ക് ജയ് ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറിയുടെ സ്ഥാപക പ്രസിഡന്റ് പി. എൻ തങ്കപ്പന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്‌മെന്റിന് അർഹയായ അനന്യ അനിലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭസമ്മാനം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. സതീകുമാരി ഉദ്ഘാടനം ചെയ്തു. ജി. സ്റ്റാലിൻ, കെ. സുഭാഷ്, ഡി. പ്രസാദ്, എം. റ്റി. പ്രസന്നൻ, പ്രമീള പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു.