
പത്തനതിട്ട : കുടുംബശ്രീ ജില്ലാ മിഷനിലും സി.ഡി.എസുകളിലുമായി ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഹരിതകർമ്മസേന കോഓർഡിനേറ്റർ (ജില്ല), ഒഴിവ് 14. യോഗ്യത ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 25 മുതൽ 40വരെ. പ്രതിമാസ ഹോണറേറിയം 25,000 രൂപ.
ഹരിതകർമസേന കോഓർഡിനേറ്റർ (സി.ഡി.എസ്), ഒഴിവ് 941. യോഗ്യത ബിരുദം, ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം). പ്രായപരിധി 25 മുതൽ 40വരെ. പ്രതിമാസ ഹോണറേറിയം 10,000 രൂപ. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 13. വിവരങ്ങൾക്ക് : കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ, മൂന്നാം നില, കളക്ടറേറ്റ് പത്തനംതിട്ട, ഫോൺ. 0468 2221807.