niveda

പത്തനംതിട്ട: വയനാട് ദുരന്തത്തിന് പിന്നാലെ ഓണാഘോഷ കലാപരിപാടികൾ നിറുത്തിവയ്ക്കുന്നതിനെതിരെ കലാപ്രവർത്തകരുടെ സംഘടനയായ ഇന്ത്യൻ തീയേറ്റർ ഫൗണ്ടേഷൻ സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി. സർക്കാർ ഓണാഘോഷ പരിപാടികൾ മാറ്റിവച്ചപ്പോൾ ഗ്രാമീണ ആഘോഷങ്ങൾ നടത്തുന്ന ക്ലബ്ബുകളും വായനശാലകളും ബുക്ക് ചെയ്ത പ്രോഗ്രാമുകൾ റദ്ദാക്കി. ഇതോടെ പതിനായിരക്കണക്കിന് കലാകാരൻമാർ ദുരിതത്തിലായി. സ്റ്റേജ് കലാകാരന്മാരുടെ കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥ നേരിടേണ്ടി വരുമെന്ന് കൊടുമൺ ഗോപാലകൃഷ്ണൻ, ആലപ്പി ഋഷികേശ്, രാജേന്ദ്രൻ തായാട്ട്, വക്കം സുധി എന്നിവർ പറഞ്ഞു.