
പത്തനംതിട്ട : മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ പഠനോപകരണങ്ങളുടെ വിതരണം അഞ്ചിന് നടക്കും. പത്തനംതിട്ട കളക്ടറേറ്റിന് സമീപമുള്ള എസ്.എൻ.ഡി.പി ഗുരുകൃപ ഹാളിൽ നടക്കുന്ന പരിപാടി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർഡ് അംഗം ജ്യോതിഷ് കുമാർ മലയാലപ്പുഴയുടെ അദ്ധ്യക്ഷത വഹിക്കും. വിതരണോദ്ഘാടനം ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0468 2320158.