d
വി.ജി വിനോദ് കുമാർ

പത്തനംതിട്ട: പി.വി.അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വിവാദത്തിലായതോടെ സ്ഥലംമാറ്റിയ സുജിത്ത് ദാസിന് പകരം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി. വിനോദ് കുമാർ ഇന്ന് ചുമതലയേൽക്കും. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1ലെ എസ്.പിയായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയാണ്.