confer

പത്തനംതിട്ട: സ്വകാര്യ ട്യൂഷൻ സെന്ററുകളിലെ അദ്ധ്യാപകരുടെയും ഉടമകളുടെയും സംഘടനയായ എ.കെ.ടി.എം.എയുടെ മൂന്നാം ജില്ലാസമ്മേളനം 10ന് പത്തനംതിട്ടയിൽ നടക്കും. യോഗം സംസ്ഥാന സെക്രട്ടറി വിത്സൺ ട്രിനിറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എ.ഷെഫീക്, പ്രസിഡന്റ് സുരേഷ് പ്രൊവിഡൻസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിനായി അനുപമ മുരളീധരകുറുപ്പ്, അശോക് കുമാർ പ്രതിഭ, ബി.ശ്രീനിവാസൻ വിശ്വഭാരതി എന്നിവർ രക്ഷാധികാരികളായും ജോസഫ് നെച്ചിക്കാടൻ, സുരേഷ് കുമാർ എന്നിവർ ചെയർമാൻമാരായും സുരേഷ് കുമാർ കോയിക്കൽ ഖജാൻജി, ശ്രീരാജ് ഗോപാൽ പബ്ലിസിറ്റി കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു.