
പത്തനംതിട്ട : കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ മാർച്ച് നടത്തി. പത്തനംതിട്ടയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ.വസന്ത മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന സംസ്ഥാനം കേന്ദ്ര ബഡ്ജറ്റിൽ 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും അതും അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് അവർ പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, ട്രഷറർ എസ്.ബിനു എന്നിവർ സംസാരിച്ചു.