പുല്ലാട് :മുട്ടുമൺ ഐരാക്കാവ് സരയു ഭവനിൽ കെ. കെ. ദാമോദരന്റെ ഭാര്യ ലളിത ദാമോദരൻ (82) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സരയു ബാല (യു. എസ്. എ.), സവിത (ദുബായ്), സൗമിനി (എൽ. ഐ. സി, ചെങ്ങന്നൂർ). മരുമക്കൾ : പരേതനായ വി. കെ. വിശ്വനാഥൻ, ജെ. ജയദേവൻ (ദുബായ് ), പരേതനായ വി. ജി. മോഹൻ കുമാർ. പരേത ഐരാക്കാവ് കീഴക്കെചരുവിൽ ദാമോദരൻ മുതലാളിയുടെയും പങ്കജാക്ഷിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതയായ ഭദ്രാമ്മ ശ്രീധരൻ ഉണ്ണി, പരേതയായ ഓമന വിജയരാജൻ, പരേതനായ മദനമോഹന പണിക്കർ, പരേതനായ രാജശേഖര പണിക്കർ, ശ്രീദേവി തിലകരാജ പണിക്കർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്