jubily
കുറ്റപ്പുഴ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ്‌ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവല്ല : കുറ്റപ്പുഴ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്തു. നൂറൽ ഇസ്ളാംസെന്റർ ഫോർ ഹയർഎഡ്യൂക്കേഷൻ വൈസ് ചാൻസലറും ബഹിരാകാശ ശാസ്ത്രജ്ഞയുമായ ഡോ.ടെസി തോമസ്‌ വിശിഷ്ടാതിഥിയായി. പ്രൈമറി വിഭാഗത്തിലെ അസംബ്ളി ഏരിയയുടെ ഉദ്ഘാടനവും മെത്രാപോലീത്ത നിർവഹിച്ചു. കോഫിടേബിൾ ബുക്കിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് ഏലിയാമ്മ മാത്യൂസ് ജോസഫിൽ നിന്ന് ഏറ്റുവാങ്ങി ആന്റോ ആന്റണി എം.പി.നിർവഹിച്ചു. മാർത്തോമ്മാ എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് റവ.സുനിൽ ചാക്കോ പ്രാർത്ഥന ആലപിച്ചു. സ്കൂൾ ബോർഡ് ട്രഷറർ ഐപ് വർഗീസ് മെമന്റോ നൽകി. പ്രിൻസിപ്പൽ റെജി മാത്യു, എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി പ്രൊഫ.കുര്യൻ ജോൺ, അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ, മുനിസിപ്പൽ കൗൺസിലർ അഡ്വ.സുനിൽ ജേക്കബ്, അഡ്വ.ബ്രൈറ്റ് കുര്യൻ, അനിതാ സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു. കുമാരി ഐറീൻ പുളിക്കലിന്റെ ഗാനവും സീനിയർ വിദ്യാർത്ഥികളുടെ സംഘഗാനവും ഉണ്ടായിരുന്നു.