nandana
നന്ദന

തിരുവല്ല: ഡൽഹിയിൽ നടക്കുന്ന ദേശീയ തൽ സൈനിക് ക്യാമ്പിൽ എൻ.സി.സി. കേരള ഡയറക്ടറേറ്റിനു വേണ്ടി കോട്ടയം ഗ്രൂപ്പിൽ നിന്ന് തിരുവല്ല എസ്.എൻ.വി.എസ്. ഹൈസ്കൂളിലെ കേഡറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നന്ദന എസ്. പണിക്കരും കേരളത്തെ പ്രതിനിധീകരിക്കും. 10 ദിവസമാണ് ക്യാമ്പ്. ഫയറിംഗ് മത്സരത്തിലും നന്ദന പങ്കെടുക്കും. കഴിഞ്ഞ ഏപ്രിലിൽ വിവിധ തലങ്ങളിൽ നടന്ന 10 ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഡൽഹിയിലെ ക്യാമ്പിൽ പങ്കെടുക്കുന്നത്. വള്ളംകുളം അമ്പനാട്ട് തറയിൽ ഷാജി സിയുടെയും അനിതയുടെയും മകളാണ് നന്ദന.