
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന സർക്കാർ വാഹനത്തിന്റെ എൻജിൻ ബോക്സിൽ നിന്ന് പൂച്ചക്കുട്ടിയുടെ കരച്ചിൽ. പരിഭ്രമത്തിലായ ഡ്രൈവർ വണ്ടി നിറുത്തിയപ്പോൾ ഗതാഗതക്കുരുക്കുമായി. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംഗ്ഷനിൽ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കളക്ടറേറ്റിൽ നിന്ന് പുറപ്പെട്ട ആരോഗ്യ വകുപ്പിന്റെ ബൊലെറോയുടെ എൻജിൻ ബോക്സിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്.വാഹനം സെന്റ്പീറ്റേഴ്സ് ജംഗ്ഷനിലെത്തിയപ്പോഴേക്കും പൂച്ചക്കരച്ചിൽ ഉച്ചസ്ഥായിലായി. ഡ്രൈവർ വണ്ടി നിറുത്തി ബോണറ്റ് പൊക്കിയപ്പോഴാണ് പൂച്ചയെ കണ്ടത്. പൂച്ചയെ സമീപത്തെ ഒട്ടോറിക്ഷക്കാരെ ഏൽപ്പിച്ച് യാത്ര തുടർന്നു.