
കൈപ്പട്ടൂർ : കൈപ്പട്ടൂർ സഹകരണ ബാങ്കിൽ മെഡിക്കൽ സ്റ്റോറിന്റെ മറവിൽ അഴിമതി നടത്തിയ ജീവനക്കാരെ സംരക്ഷിക്കുന്നത് ഭരണസമിതി അംഗങ്ങളുടെ രഹസ്യ ധാരണയോടെയാണെന്ന് യു.ഡി.എഫ് ബോർഡ് അംഗങ്ങളായ സജി കൊട്ടയ്ക്കാട്, പ്രൊഫ. ജി. ജോൺ, ലിസിമോൾ ജോസഫ്, കേണൽ ഉണ്ണികൃഷ്ണൻ നായർ എന്നിവർ ആരോപിച്ചു. 28 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്ന് പറയുകയും 16 ലക്ഷം രൂപയും പലിശയും തിരിച്ചടച്ചുവെന്നുപറഞ്ഞുകൊണ്ട് ഒരു നടപടിയുമെടുക്കാത്തതും, 9 മാസമായി ക്രമക്കേട് നടത്തിയിട്ടും അതെല്ലാം മറച്ചുവയ്ക്കുവാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാതെ റിട്ടയർ ചെയ്യാൻ സാവകാശം നൽകുന്നത് ഭരണം നടത്തുന്നവർക്ക് പങ്കുള്ളതുകൊണ്ടാണെന്നും ആരോപണം ഉയർന്നു.