പന്തളം : ശക്തമായ മഴയിൽ മതിലിടിഞ്ഞു വീണു. എൻ.എസ്എസ് ലേഡീസ് ഹോസ്റ്റലിന് സമീപത്തെ കോളേജിന്റെ മതിലാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. എൻ.എസ്.എസ് ഹോസ്റ്റൽ ,സ്‌കൂൾ, കോളേജ്, തുടങ്ങി എൻ.എസ്.എസിന്റെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചുറ്റുമുള്ള മതിൽ പൂർണ്ണമായും അപകടാവസ്ഥയിലാണ്. കാലപ്പഴക്കമാണ് മതിൽ ഇടിയാൻ കാരണം. മതിലിന്റെ അരികിലായി ഉപ റോഡുകളും ഉണ്ട്. പരിസരവാസികൾ ഉൾപ്പെടെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നടന്നുപോകുന്ന വഴിയിലെ മതിലുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. മതിലിനോട് ചേർന്ന് ഉണ്ടായിരുന്ന കാടുകളും മരങ്ങളും എൻ.എസ്.എസ് അധികൃതർ മുറിച്ചുമാറ്റിയെങ്കിലും അപകടാവസ്ഥയിലായ മതിലുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചിട്ടില്ല.