 
പത്തനംതിട്ട : നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ നടത്തിയ സമരം കെ പി സി സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസ്ഥാനം പകർച്ച വ്യാധികളുടെ ഉറവിടമായി മാറിയതായും ഭരണക്കാർക്കിടയിലെ തമ്മിലടി പത്തനംതിട്ട നഗരം വികസന മുരടിപ്പിലായതായും അദ്ദേഹം പറഞ്ഞു . പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി.എം ഹമീദ്, ദീപു ഉമ്മൻ, അഡ്വ.എ.സുരേഷ് കുമാർ, സജി കൊട്ടക്കാട്, സിന്ധു അനിൽ, ജെറി മാത്യു സാം ,റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, ആനി സജി, ആൻസി തോമസ്, അഖിൽ അഴൂർ, പി കെ ഇഖ്ബാൽ, നഹാസ്, സജി കെ.സൈമൺ, അജിത് മണ്ണിൽ, ഏബൽ മാത്യു, എ.അബ്ദുൾ ഹാരിസ്, സജി അലക്‌സാണ്ടർ, ജോസ് കൊടുന്തറ, അഡ്വ.ഷാജി മോൻ, സജു ജോർജ്, സുബൈർ പത്തനംതിട്ട, എം.സി സുബൈർ, ഫാത്തിമ എസ്, അരവിന്ദ് സി ഗോപാൽ, ഹാരിസ് വെട്ടിപ്പുറം എന്നിവർ സംസാരിച്ചു.