ksspu

മുണ്ടിയപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം വൈ.എം.സി.എ ഹാളിൽ പ്രസിഡന്റ് കെ.ജെ യോഹന്നാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. രക്ഷാധികാരി ഇ.ജി.ജോൺ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.പി.തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി തോമസ് കെ.വർക്കി, റോയി വർഗീസ് ഇലവുങ്കൽ, എം.എം.മാത്യു, കെ.ജെ ജോസഫ് എന്നിവർ പ്രസംഗിച്ചു.