sndp
അഴൂർകൊടുന്തറ പ്രാദേശിക സമിതി വാർഷിക പൊതുയോഗം പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 86 -ാം ശാഖയിലെ പത്തനംതിട്ട ടൗൺ അഴൂർ കൊടുന്തറ പ്രാദേശിക സമിതിയുടെ 28-ാമത് വാർഷിക പൊതുയോഗവും 2024-2027 ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പൊതു യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് പി.ജി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജപ്പൻ വൈദ്യൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈക്കം മുരളി ഗുരുപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്.ഹരിലാൽ, സെക്രട്ടറി സി.കെ.സോമരാജൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ്‌കുമാർ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് അഡ്വ.രജിത ഹരി, ഇ.ബി. പ്രദീപ് കുമാർ, എം.ടി.ഷാജി എന്നിവർ സംസാരിച്ചു. ശ്യാമ ശിവൻ (പ്രസിഡന്റ്), ഇ.ബി. പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ് ), രാജപ്പൻ വൈദ്യൻ (സെക്രട്ടറി ),എം.ടി. ഷാജി (ജോ.സെക്രട്ടറി) , അഡ്വ.വി.ആർ.ഹരി എം.ശ്രീനിവാസൻ, ഷീബ വിശ്വം,ബിജു ആനന്ദ്, ദീപു.ഒ., ദീപ സേതു, രാജേഷ് വിജയൻ (കമ്മിറ്റി അംഗങ്ങൾ) എന്നിങ്ങനെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.