surjari

പരുമല : പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപതിയിൽ താക്കോൽദ്വാര സർജറി ക്യാമ്പ് 28 മുതൽ സെപ്റ്റംബർ 14 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയ്ക്കൊപ്പം താക്കോൽദ്വാര ശസ്ത്രക്രിയകളായ ഹെർണിയ, അപ്പെൻഡിക്സ് , പിത്താശയ കല്ല്, തൈറോയ്‌ഡ് തുടങ്ങിയവയും ലേസർ ചികിത്സകളായ വെരിക്കോസ് വെയിൻ, ഫിസ്റ്റുല, ഫിഷർ, പൈൽസ് തുടങ്ങിയ എല്ലാ ജനറൽ സർജറികളും 25 ശതമാനം വരെ ഇളവിൽ ചെയ്യാവുന്നതാണ്. കൂടാതെ ലാബ്, എക്സറെ, സി.ടി എന്നിവയ്ക്ക് 25 ശതമാനം വരെ ഇളവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ : +91 79078 03886, 0479 2317000.