റാന്നി : സർക്കാർ ഐ.ടി.ഐ യിൽ എ.സി.ഡി, ഇ.എസ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് 9ന് രാവിലെ 11.30ന് മുസ്ലീം വിഭാഗ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം നടത്തും. ഏതെങ്കിലും എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രി, ഡിപ്ലോമയും പ്രവൃത്തി പരിചയവുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഐ.ടി.ഐയിൽ ഹാജരാകണം.