
പത്തനംതിട്ട : ജില്ലാതല തദ്ദേശ അദാലത്തിലേക്ക് പൊതുജനത്തിന് ഇന്ന് കൂടി https://adalatapp.lsgkerala.gov.in/ വെബ്‌സൈറ്റ് വഴി പരാതികൾ നൽകാം. 10ന് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ രാവിലെ 8.30 മുതൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് അദാലത്ത്. അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകൾ നൽകാം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികൾ, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീർപ്പാക്കാത്ത പരാതികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയാണ് പരിഗണിക്കുക.