blood-donation-camp

തിരുവല്ല : തിരുവല്ല മാർത്തോമ കോളേജ് എൻ.സി.സിയുടെ നേതൃത്വത്തിൽ ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന്റെയും ജനകീയ രക്തദാനസേനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി.ടി.കെ അധ്യക്ഷനായിരുന്നു. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബിലിവേഴ്‌സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡോ.അനൂപ ജേക്കബ്, ഡോ.ബോബി എന്നിവർ നേതൃത്വം നൽകി. എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് റെയിസൺ സാം രാജു, ജനകീയ രക്തദാനസേനയുടെ ജില്ലാ കോർഡിനേറ്റർ ഫസീല ബീഗം, പ്രിൻസ് മാത്യു, ശ്രേയ പി.നായർ, പവിത്ര ജയകുമാർ എന്നിവർ പ്രസംഗിച്ചു.