പത്തനംതിട്ട: തപാൽ വകുപ്പിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രതികൾക്ക് 50000രൂപയും 6വർഷം കഠിനതടവും കോടതി ശിക്ഷിച്ചു. നാഷണൽ സേവിംഗ്സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം.സി. ശാന്തകുമാരി അമ്മ, കോന്നി പോസ്റ്റ് ഒാഫീസിലെ സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റത്തിലെ ഏജന്റായിരുന്ന സി.കെ. മുരളീധരൻ എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2005-2006 കാലഘട്ടത്തിൽ ഡെപ്പോസിറ്റ് തുക അധികമായി കാണിച്ചാണ് ഇവർ തട്ടിപ്പു നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.