കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടത്തിന് കാരണമാകുന്നു. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിലെ നിരവധി സ്ഥലങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ളത്. മാമൂട്, വകയാർ, മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനാപകടങ്ങൾ പതിവാണ്. അപകടങ്ങളിൽ ഏഴോളം പേർ മരിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇട റോഡുകളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് കയറുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതലും. പലയിടങ്ങളിലും വാഹനങ്ങൾ തനിയെ മറിയുന്ന സംഭവങ്ങളും ഉണ്ട്. സംസ്ഥാനപാതയിലെ സ്കൂളുകൾക്ക് മുന്നിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിംഗുകളും മാഞ്ഞു. ഇതുമൂലം രാത്രി യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ദൂരെ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ വളവുകൾ തിരിച്ചറിയാൻ കഴിയുന്നില്ല. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും നിരവധി തവണ ഈ വിഷയം ചർച്ചയായിട്ടുണ്ട്.
........................
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു.
രാജേഷ് പേരങ്ങാട്ട്
( പൊതുപ്രവർത്തകൻ )