തിരുവല്ല: എസ്.സി.സെമിനാരി സ്കൂൾ റിട്ട.ടീച്ചേഴ്സ് അസോസിയേഷന്റെ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു. പ്രസിഡന്റ് ജോസ് പോളിന്റെ അദ്ധ്യക്ഷതയിൽ റവ.എബി കെ.ജോഷ്വാ മുഖ്യസന്ദേശം നൽകി. മാനേജർ കുരുവിള മാത്യു, സെക്രട്ടറി ജയശ്രീ ആനി തോമസ്, ട്രഷറാർ ഷീബ എ തടിയിൽ, വി.എം.മത്തായി, ഏ.വി.ജോർജ് ,സജി ജോൺ ,വൈശാഖ് ചന്ദ്രൻ, മറിയാമ്മ വർക്കി, ജോൺ കെ തോമസ് , റെനി വർഗീസ്, നവ്യ സാറാ കുര്യൻ, പി.എം.കുഞ്ഞുമോൾ ,സുജ അലക്സ് എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തീകരിച്ചവരെയും ,സംസ്ഥാന- ദേശീയ തലങ്ങളിൽ നേട്ടങ്ങൾ ലഭിച്ച പൂർവ വിദ്യാർത്ഥികളെയും ആദരിച്ചു.