പത്തനംതിട്ട:സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന 319 -ാമത് സ്‌നേഹഭവനം മച്ചിപ്ലാവ് പുത്തൻപുരയ്ക്കൽ ബീനയ്ക്ക് നൽകി. ഫ്യൂസ്റ്റൺ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ .പി. ജോർജിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽദാനവും ഉദ്ഘാടനവും കെ. പി. ജോർജ് നിർവഹിച്ചു വാർഡ് മെമ്പർ റൂബി സജി., പ്രൊജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ., പി .ഐ., ഡേവിഡ്., സാബു .പി .ഐ. എന്നിവർ പ്രസംഗിച്ചു .