
അടൂർ : ഫിഷറീസ് വകുപ്പ് മത്സ്യ ചില്ലറ വിപണനത്തിനായി മത്സ്യഫെഡ് വഴി നടപ്പിലാക്കിയിട്ടുള്ള അന്തിപ്പച്ച മൊബൈൽ പദ്ധതി അടൂർ നിയോജക മണ്ഡലത്തിൽ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ആധുനിക കോൾഡ് സ്റ്റോറേജ് സൗകര്യം ക്രമീകരിച്ചിട്ടുള്ള വാഹനത്തിൽ മത്സ്യവിപണനം നടത്തും. പദ്ധതിക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 18ലക്ഷം രൂപ വകയിരുത്തി. വിപണന സാദ്ധ്യതയുടെയും പൊതുജനങ്ങളുടെ പ്രതികരണത്തിന്റെയും അടിസ്ഥാനത്തിൽ മണ്ഡലത്തിൽ വ്യാപകമാക്കും.