മല്ലപ്പള്ളി :എഴുമറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച സൂപ്പർമാർക്കറ്റിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനം 7 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി. രാജപ്പൻ നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല ,എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സാജൻ മാത്യു,ബാങ്ക് പ്രസിഡന്റ് എസ്.രവീന്ദ്രൻ, തെള്ളിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് എബ്രഹാം, അസി.രജി രജിട്രാർ ഇൻ ചാർജ് അജിതകുമാരി.പി.കെ, അസി.ഡയറക്ടർ സോണി.പി. കോശി, കെ.എം.കുര്യൻ,ജോൺസ് വർഗീസ്, എസ്.സതീഷ് കുമാർ,എബ്രഹാം തോമസ്,ബിജു കരോട്ട്,സതീഷ് കുമാർ. എം.വി ,ഷെറി തോമസ്, ഡോ. ജിബി വർഗീസ്, ഡോ. എ.കണ്ണൻ എന്നിവർ പങ്കെടുക്കും.