nind

കോന്നി: സമ്പൂർണ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തും കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശീലന പരിപാടി പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ സന്തോഷ് അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് , ആശാ പ്രവർത്തകർ , അങ്കണവാടി വർക്കേഴ്‌സ് , ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു . അനീഷ്, വിഷ്ണു , ജിജാ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. നോട്ടീസ് , ചോദ്യോത്തരങ്ങൾ , ചെക്ക്ലിസ്റ്റ് എന്നിവ ആശമാർക്ക് വിതരണം ചെയ്തു.