style

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെയും കൊക്കാത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശൈലി 2.0 ആപ്ലിക്കേഷന്റെ പഞ്ചായത്ത്തല ഉദ്ഘാടനവും ആശ വർക്കേഴ്‌സിനുള്ള ഏകദിന പരിശീലന പരിപാടിയും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മിനി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ റ്റി.കെ.സുധ, പഞ്ചായത്ത് അംഗങ്ങളായ വി.കെ.രഘു , ജോജു വർഗീസ്, സ്മിതാ സന്തോഷ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് ശൈലി 2.0 യെക്കുറിച്ച് വിശദീകരണം നടത്തി.