
കോന്നി : ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് പത്തനംതിട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കോന്നി സ്നേഹാലയത്തിൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തും. ക്യാമ്പ് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിക്കും. ഐ.എ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ് ബോധവത്കരണ ക്ലാസ് നയിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ : 7025221591.