
പത്തനംതിട്ട : ഓണക്കാലം ഓഫറുകളുടെ കാലം കൂടിയാണിപ്പോൾ. പ്രത്യേകിച്ച് ഗൃഹോപകരണങ്ങൾ വാങ്ങാൻ പറ്റിയ സീസൺ കൂടിയാണിത്. വ്യാപാര സ്ഥാപനങ്ങളെല്ലാം ഓഫറുകളുമായി വിപണിയിലെത്തിക്കഴിഞ്ഞു. എല്ലാ ഷോപ്പുകളിലും ആളുകളുടെ തിരക്കുണ്ട്. കടകളുടെ മുമ്പിൽ ഓഫറുകൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
പ്രധാനപ്പെട്ട ബ്രാൻഡുകൾക്കെല്ലാം ഓഫറുകളുണ്ട്. ഗ്യാസ് സ്റ്റൗവിനൊപ്പം പാൻ, തവ എന്നിവ കൂടി എടുക്കുമ്പോൾ 9225 രൂപയാകും. ഇതിന് ഓഫറിൽ 4599 രൂപ നൽകിയാൽ മതിയാകും. മിക്സിയും കെറ്റിലും 3999 രൂപയ്ക്കും അപ്പച്ചട്ടിയും തവയും പാനും 1099 രൂപയ്ക്കും ലഭിക്കും. ഇങ്ങനെ അടുക്കളയിലേക്കുള്ള പാത്രങ്ങളും മറ്റ് ഗൃഹോപകരണങ്ങളും വലിയ ഓഫറിൽ ലഭിക്കും.
വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ആവശ്യക്കാരിലെത്തിക്കാനും ഹോം ഡെലിവറി നടത്താനും വ്യാപാര സ്ഥാപനങ്ങൾ മത്സരിക്കുകയാണ്.
ഓഫർ കണ്ട് കയറിയതാണ്. ഇപ്പോഴെ ഇൗ വിലയിൽ സാധനം ലഭിക്കു. സാധാരണക്കാരൻ ഓണച്ചിട്ടിപിടിച്ചും കിട്ടുന്ന ബോണസ് ഉപയോഗിച്ചും വാങ്ങാനെത്തുന്നതാണ്. പിന്നെ ഈ വിലയ്ക്ക് ലഭിക്കണമെന്നില്ല.
സുനിത, വീട്ടമ്മ