
അടൂർ: ഓണാഘോഷത്തിന്റെ ഭാഗമായി അടൂർ നഗരസഭയിലെ കർഷകരെയും കർഷക തൊഴിലാളികളെയും എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ് യശോധര പണിക്കരുടെ നേതൃത്വത്തിൽ ആദരിച്ചു. കൗൺസിലർ രജനി രമേശ് ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന 25കർഷകർക്ക്ഓണക്കോടിയും ഓണ പണവും നൽകി. ജഗദമ്മ വൈ.പണിക്കർ കർഷകരെ ഓണക്കോടി സമ്മാനിച്ചു. വി.എസ്. യശോധര പണിക്കർ കർഷകരെയും തൊഴിലാളികളെയും പൊന്നാട അണിയിച്ചു. സുകുമാരപിളള, ആനന്ദൻ കാഞ്ഞിരംതുണ്ടിൽ, മാധവൻ ചരുവിള തുടങ്ങിയവർ സംസാരിച്ചു.