
അത്തിക്കയം: ദേശീയ അദ്ധ്യാപക ദിനത്തിൽ വാർഡിലെ മുതിർന്ന കോളേജ് അദ്ധ്യാപകനെ കൂടമുരുട്ടി വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. റാന്നി സെന്റ് തോമസ് കോളജിലെ കെമിസ്ട്രി വിഭാഗ തലവനായിരുന്ന പ്രൊഫ.ജോസ് പുത്തൻ പുരയിലിനെയാണ് ആദരിച്ചത്. പഞ്ചായത്ത് അംഗം ഓമന പ്രസന്നൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിൽ എന്നിവർ പൊന്നാട അണിയിച്ചു. വാർഡ് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.വി.ഷാജി അദ്ധ്യക്ഷൻ ഡോൺ തോണിക്കടവിൽ, ഷിന്റോ പുത്തെത്ത്, ബിജു കുളത്തിങ്കൾ, ജോസ് കാട്ടുപുരയിടത്തിൽ, സ്റ്റാലിൻ ഷാജി, മോളമ്മ എബ്രഹാം എന്നിവർ നേതൃത്വം നൽകി.