കാരയ്ക്കാട്: ഗ്യാസ് ഏജൻസി വീട്ടിലെത്തിച്ചത് ചോർച്ചയുള്ള സിലിണ്ടർ. കഴിഞ്ഞദിവസം ചെങ്ങന്നൂരിലെ ഭാരത് ഗ്യാസ് വിതരണ ഏജൻസി പാറയ്ക്കൽ കോണത്ത് പുത്തൻവീട്ടിൽ ജയശ്രീയുടെ വീട്ടിലെത്തിച്ച സിലിണ്ടറിലാണ് ചോർച്ച കണ്ടത്. രാത്രിയോടെ വീടിനുള്ളിൽ എടുത്തുവച്ചപ്പോൾ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതോടെ സിലിണ്ടർ വീടിന് പുറത്തേക്ക് മാറ്രി. . ഇന്നലെ രാവിലെ വിശദമായി പരിശോധിച്ചപ്പോൾ സിലിണ്ടറിൽ ദ്വാരം കണ്ടു ഈ ദ്വാരം സോപ്പ് കൊണ്ട് അടച്ചുവച്ചിരിക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്തു.