വി കോട്ടയം : എസ്.എൻ.ഡി.പി യു.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.. ചെയർമാൻ ശ്രീഭവനം ഘോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു ജനീഷ്‌കുമാർ എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി മനുരാജ്, പി.ടി.എ പ്രസിഡന്റ് പി.ജി പുഷ്പരാജൻ, ശാഖാ പ്രസിഡന്റ് സോമരാജൻ, പ്രസന്നകുമാർ, നിഷ മനോജ്, ഹരികൃഷ്ണൻ, വസന്തകുമാരി, ഗോപാലകൃഷ്ണകുറുപ്പ്, ബി. പ്രഭ എന്നിവർ സംസാരിച്ചു