
പത്തനംതിട്ട : ഓണക്കാലത്ത് പൊതുവിപണിയിൽ ന്യായ വില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയർ ഇന്ന് മുതൽ. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് പാരിഷ് ഹാളിന് എതിർവശത്തുള്ള കിഴക്കേടത്ത് ബിൽഡിംഗിൽ വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ആദ്യവിൽപ്പന നിർവഹിക്കും. 14 വരെ രാവിലെ 9.30 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. 10ന് ആറൻമുള നിയോജകമണ്ഡലത്തിലെ ഓണം ഫെയർ വൈകിട്ട് 5ന് മന്ത്രി വീണാജോർജും കോന്നിയിൽ രാവിലെ 8.45 ന് ജനീഷ് കുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പച്ചക്കറി, മിൽമ ഉൽപന്നങ്ങൾ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്റുകളുടെ കൺസ്യൂമർ ഉൽപന്നങ്ങളും അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.