ddd
തിരുവല്ല സബ് കലക്ടർ സഫ്‌ന നസ്സറുദ്ദിന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ്

തിരുവല്ല : സബ് കളക്ടർ സഫ്‌ന നസറുദ്ദിന് യാത്രയയപ്പ് നൽകി. കളക്ടറേറ്റിൽ ചേർന്ന യോഗം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കളക്ടറായി ചുമതലയേറ്റ സുമിത് കുമാർ ഠാക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി. കെ. സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.