കൊടുമൺ :ഗ്രാമ പഞ്ചായത്തിന്റെയും വായണകുന്ന് ഹോമിയോ ആശുപത്രിയുടെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ 10ന് മഹാത്മ ജനസേവന കേന്ദ്രത്തിന്റെ കൊടുമൺ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രക്ത പരിശോധനയും യോഗ ക്ലാസും നടത്തും. രാവിലെ 10 മുതൽ 2 വരെയാണ് ക്യാമ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ധന്യാദേവി അദ്ധ്യക്ഷത വഹിക്കും. വയോജനങ്ങൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ സൂസൻ. വി ജോൺ അറിയിച്ചു.