
കോഴഞ്ചേരി: വ്യക്തികൾ ആരോഗ്യമുള്ളവരായി മാറുന്നതിലൂടെ ആരോഗ്യമുള്ള സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ്.വി പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും മല്ലപുഴശ്ശേരി ഗവ.ആയൂർവേദ ഡിസ്പെൻസറിയും സംയുക്തമായി അഞ്ചാം വാർഡിൽ ആരംഭിച്ച ആയുഷ് യോഗാ ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. പ്രീതി മുഖ്യപ്രഭാഷണം നടത്തി. ആയുഷ് ക്ലബ് രൂപീകരണ ഫോം മെഡിക്കൽ ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യോഗാ ഇസ്ട്രക്ടർ എന്നിവർക്ക് കൈമാറി. തുടർന്ന് ബോധവവതിരണ ക്ലാസ് നടന്നു.