ghoshayathra
കവിയൂരിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ വിളംബര ഘോഷയാത്ര

കവിയൂർ: കവിയൂർ ഗണേശോത്സവം വിളംബര ഘോഷയാത്രയോടെ ആരംഭിച്ചു. പലിപ്ര ദേവിക്ഷേത്ര സന്നിധിയിൽ ഗണേശോത്സവ സംഘാടകസമിതി രക്ഷാധികാരിമാരായ വാട്ടർ ട്രാൻസ്പോർട്ട് റിട്ട.ജോയിന്റ് ഡയറക്ടർ കെ.ജെ.ശശിധരൻ നായർ, റോ റിട്ട.ജോയിന്റ് ഡപ്യൂട്ടി ഡയറക്ടർ എം.പി. സോമനാഥ പണിക്കർ എന്നിവർ വിളംബര യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി മഹാഗണേശ പ്രതിഷ്ഠ നടക്കുന്ന കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. ഇന്ന് വൈകിട്ട് 6ന് യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരരുടെ മുഖ്യകാർമ്മികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കും. ഇന്ന് പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി ഡോ.ബി.ജി.ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് പുരാണ പാരായണം ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട് , വൈകിട്ട് 6ന് ഗണേശ വിഗ്രഹ പൂജയും തുടർന്ന് ദീപാരാധനയും രാത്രി 8ന് ഭജനയും നടക്കും. ഞായറാഴ്ച രാവിലെ 8മുതൽ പുരാണ പാരായണം ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായകപൂജ 6ന് ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും.