ചിറ്റാർ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബിക്കെതിരെ അവിശ്വാസത്തിന് കോൺഗ്രസ് നോട്ടീസ് നൽകി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതന്റെ പിന്തുണയോടെയാടെയാണ് രവി കല എബി വൈസ് പ്രസിഡന്റായത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇലക്ഷൻ കമ്മിഷനും പിന്നീട് കോടതിയും പഴയ പ്രസിഡന്റിനെ അയോഗ്യയനാക്കിയ 2023 ഏപ്രിൽ നാല് മുതൽ ഇൗവർഷം ജൂൺ 12വരെ ചുമതല വഹിച്ചത് വൈസ് പ്രസിഡന്റായിരുന്നു.ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്‌