
പ്രമാടം : കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാചരണം നടത്തി. മുതിർന്ന അദ്ധ്യാപകരെ ആദരിച്ച ചടങ്ങ് കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.കെ.കരുണാകര പിള്ള , എൻ.ഗോപിനാഥൻ നായർ , ലീലാരാജൻ , അന്നമ്മ ഫിലിപ്പ് , ജോളി ഡാനിയേൽ , ഇ.എം.ബേബി, വി.ജി.ജോൺ , മോനിയമ്മ, ജോസ് ,ബീന അനിൽ, എന്നിവരെ ആദരിച്ചു.